Connect with us

National

രണ്ടാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്; 66.58 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ടാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 95 മണ്ഡലങ്ങളില്‍ ഭേദപ്പെട്ട പോളിംഗ്. 65.05 ശതമാനം പോളിംഗാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും (76.42) മണിപ്പൂരിലും (76.15) അസമിലും (76.14) പുതുച്ചേരിയിലും (75.91) ശക്തമായ പോളിംഗ് രേഖപ്പെടുത്തി. ജമ്മു കാശ്മീരിലാണ് (45.46) ഏറ്റവും കുറഞ്ഞ പോളിംഗ്.

മറ്റു സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ബ്രാക്കറ്റില്‍: ബീഹാര്‍ (62.38), കര്‍ണാടക (67.19), മഹാരാഷ്ട്ര (60.82), ഒഡീഷ (57.97), തമിഴ്‌നാട് (65.31), ഉത്തര്‍പ്രദേശ് (62.06), ഛത്തിസ്ഗഢ് (71.39). പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭാഗമായ മാഹി 66.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.