Connect with us

Ongoing News

മത്സരിക്കാനുണ്ട് ശരിക്കും ചൗക്കീദാർ

Published

|

Last Updated

ഗുരുഗ്രാം: ഗുരുഗ്രാം മണ്ഡലത്തിൽ ശരിക്കും ചൗക്കീദാർ മത്സരത്തിന്. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിന്റെ ചൗക്കിദാർ (കാവൽക്കാരൻ) ജയ് കുവാർ ത്യാഗിയാണ് മത്സരിക്കുന്നത്.

ഇദ്ദേഹം ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. 2018ൽ രൂപീകരിക്കപ്പെട്ട ദക്ഷ് പാർട്ടിയുടെ സ്ഥാനാർഥിയാണ് മുൻ സൈനികനായ ത്യാഗി. ബി ജെ പിയുടെ സിറ്റിംഗ് എം പി റാവു ഇന്ദ്രജിത് സിംഗ്, കോൺഗ്രസിന്റെ അജയ് എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ഇരുവരും ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. മണ്ഡലത്തിലെ ആദ്യ പത്രികയാണ് ജയ് കുവാർ ത്യാഗിയുടേതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

---- facebook comment plugin here -----

Latest