Connect with us

National

ഡല്‍ഹിയില്‍ ബി ജെ പി നേതാവ്‌ ജി വി എല്‍ റാവുവിനെതിരെ ഷൂവേറ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പി നേതാവ് ജി വി എല്‍ റാവുവിനെതിരെ ഷൂവേറ്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് റാവുവിന് നേരെ ഒരാള്‍ ഷൂ ഊരി എറിഞ്ഞതെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭോപ്പാലിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സാധ്വി പ്രഗ്യാ സിംഗിന്റെ പേര് പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. മറ്റു ബി ജെ പി നേതാക്കളും സംഭവ സമയത്ത് റാവുവിനൊപ്പമുണ്ടായിരുന്നു. അക്രമത്തിനു പിന്നിലെ പ്രകോപനമെന്താണെന്നു വ്യക്തമായിട്ടില്ല.

---- facebook comment plugin here -----

Latest