Connect with us

Socialist

പ്രചാരണത്തിന് മാറ്റ് കൂട്ടാൻ കുട്ടിക്കൂട്ടവും

Published

|

Last Updated

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കാൻ കുട്ടിക്കൂട്ടവും. യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡന് വേണ്ടി ആറ് വയസ്സുകാരിയായ മകൾ ക്ലാര അന്ന ഈഡൻ ഗാനമാലപിക്കുന്നത് നവ മാധ്യമങ്ങളിൽ വൈറലായി. എൽ ഡി എഫ് സ്ഥാനാർഥി പി രാജീവിനോട് മൂന്നാം ക്ലാസുകാരനായ ഇബ്്റാഹിം തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിക്കുന്നതും സ്ഥാനാർഥി അതിന് മറുപടി പറയുന്നതുമായ വീഡിയോയും സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹൈബി ഈഡന് വേണ്ടി മകൾ അന്ന ഗാനമാലപിക്കുന്നു

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിതാവ് ഹൈബിക്ക് വോട്ട് തേടിയാണ് ക്ലാരയുടെ ഗാനം. പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹൈബിയുടെ ഭാര്യ അന്നയും ക്ലാരയും കൂടെയാണ് സംഗീത വീഡിയോയിലുള്ളത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ആൽബം ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ വൈറലായി. ക്ലാരയുടെ ഗാനാലാപനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.

വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികൾ. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ഒന്നര മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.

പി രാജീവിനോട് തിരഞ്ഞെടുപ്പ് വിശേഷം ചോദിക്കുന്ന ഇബ്‌റാഹിം

രസകരമായ രീതിയിൽ പി രാജീവിനോട് തിരഞ്ഞെടുപ്പ് വിശേഷം ചോദിക്കുന്ന മൂന്നാം ക്ലാസുകാരൻ ഇബ്‌റാഹിമിന്റെ വീഡിയോയാണ് എൽ ഡി എഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കുഞ്ഞ് ഇബ്്റാഹിമിന്റെ അവതരണവും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിലുള്ള നിഷ്കളങ്കതയുമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

രാജീവിന്റെ വീട്ടിൽ നേരിട്ടെത്തിയ ഇബ്‌റാഹിം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ അദ്ദേഹത്തോട് ആരായുകയായിരുന്നു. കുട്ടികൾക്കായി യൂ ട്യൂബിൽ ഇടാനാണ് വീഡിയോയെന്നായിരുന്നു സംഭാഷണം പകർത്തുന്ന സമയത്ത് സ്ഥാനാർഥിയോട് ഇബ്്റാഹിം പറഞ്ഞത്. പി രാജീവ് തന്നെ ഇബ്്റാഹിമിന് നന്ദി പറഞ്ഞ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest