Connect with us

National

തിരഞ്ഞെടുപ്പ് നടക്കുമ്പോഴും പാഠപുസ്തകത്തിൽ നിന്ന് ജനാധിപത്യം പുറത്ത്

Published

|

Last Updated

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, കേന്ദ്രസർക്കാർ ഏജൻസിയായ എൻ സി ആർ ടി പാഠപുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗം നീക്കം ചെയ്തു. ഒമ്പതാം ക്ലാസിലെ രാഷ്ട്രമീമാംസയിലെ ജനാധിപത്യം സമകാലീക ലോകത്ത് എന്ന അധ്യയമാണ് എൻ സി ആർ ടി പൂർണമായും നീക്കം ചെയ്തിരിക്കുന്നത്. പഴയ പുസ്തകത്തിലെ ഒന്നാമത്തെ അധ്യയമായിരുന്നു ഇത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചർച്ചയാണ് അധ്യയം കൈകാര്യം ചെയ്യുന്നത്.

പാഠപുസ്തകത്തിൽ മാറ്റം വരുത്താൻ എൻ സി ആർ ടി നിയോഗിച്ച സമിതിയാണ് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഈ സമിതിയിൽ അതാത് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരില്ലെന്ന് വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. 2005ൽ പാഠപുസ്തകം തയ്യാറാക്കിയ സമിതിയിലെ ഒരാൾപോലും ഈ സമതിയിലില്ല.

എന്നാൽ ജനാധിപത്യ മാർഗത്തിലൂടെയുള്ള അഭിപ്രായ രൂപകരണത്തിലൂടെയാണ് അധ്യയം നീക്കം ചെയ്തതെന്ന വിചിത്ര വാദമാണ് എൻ സി ആർ ടി മുന്നോട്ടുവെക്കുന്നത്.