Connect with us

Saudi Arabia

പാകിസ്താന്‍ ഉലമ കൗണ്‍സില്‍ പുരസ്‌കാരം സൗദി കിരീടാകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്

Published

|

Last Updated

ദമാം: 2018 ല്‍ ലോകത്തെ ഏറ്റവും കുടൂതല്‍ സ്വാധീനിച്ച വ്യക്തിക്കുള്ള പാകിസ്താന്‍ ഉലമ കൗണ്‍സില്‍ പുരസ്‌കാരത്തിന് സൗദി കിരീടാകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തിരഞ്ഞെടുത്തു.

ഇസ്‌ലാമാദില്‍ നടന്ന നാലാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ഡോ.ആരിഫ് അലവി കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദില്‍ നടന്ന ചടങ്ങില്‍ സൗദി അംബാസഡര്‍ നവാഫ് ബിന്‍ സഈദ് അല്‍മാലിക്കിന് പുരസ്‌കാരം കൈമാറി.

ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കി വരുന്നുണ്ടെന്ന് കൗണ്‍സില്‍ മേധാവി ശൈഖ് ഹാഫിസ് മുഹമ്മദ് ത്വാഹിര്‍ മഹ്മൂദ് പറഞ്ഞു.

Latest