Connect with us

Saudi Arabia

അബുദാബി കിരീടാവകാശി സഊദിയില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

റിയാദ്: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബുദാബി കിരീടാവകാശി പ്രിന്‍സ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തി.

തലസ്ഥാനമായ റിയാദിലെ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അസീസ് രാജാവ്, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു.

സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിരോധ രംഗത്തെ സഹകരണവും മേഖലയിലെ രാഷ്ട്രീയ, ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും അറബ്‌മേഖലയിലെ രാജ്യങ്ങള്‍ നിലവില്‍ നേരിടുന്ന ആദ്യന്തര – ഭീകരവാദ വിഷയങ്ങളും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ കാര്യങ്ങളെ കുറിച്ചും ഇരു നേതാക്കളും കൂടി കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. അയല്‍ രാജ്യമായ സഊദിയുമായി യു എ ഇ ക്ക് വലിയ സൗഹൃദ ബന്ധമാണുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ആത്മ വിശ്വാസത്തിലും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സല്‍മാന്‍ രാജാവിന്റെ സമാധാന പ്രവര്‍ത്തങ്ങളെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രകീര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തങ്ങള്‍സുസ്ഥിരമായ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ വഴിയൊരുക്കിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഊദി മന്ത്രിമാരായ പ്രിന്‍സ് തുര്‍കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുള്‍ അസീസ്, ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നഈഫ് ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍ അസ്സാഫ്, മന്ത്രി ഖാലിദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഈസ, തിരുഗേഹങ്ങളുടെ അസിസ്റ്റന്റ് സ്‌പെഷ്യല്‍ സെക്രട്ടറി തമീം ബിന്‍ അബ്ദുള്‍ അസീസ് അല്‍ സാലിം, യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ശഖാബൗത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, സഊദിയിലെ യു എ ഇ സ്ഥാനപതി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷീം മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest