Connect with us

Malappuram

ഉംറ തീർത്ഥാടനം കഴിഞ്ഞ്  മടങ്ങുന്നതിനിടെ ജിദ്ദ എയർപ്പോർട്ടിൽ വെച്ച് മരണപെട്ടു 

Published

|

Last Updated

ജിദ്ദ : ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ വെച്ച് മലയാളിമരണപെട്ടു.
മലപ്പുറം മോങ്ങം പറമ്പൻ അബൂബക്കർ എന്ന കുഞ്ഞുവാണ് (77) ജിദ്ദ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്.
ഭാര്യ സാബിറയോടൊപ്പം ഉംറ തീർത്ഥാടനം കഴിഞ്ഞ്  നാട്ടിലേക്കുള്ള മടക്ക യാത്രക്കായി  ജിദ്ദ എയർപോർട്ടിലെത്തി ബോര്‍ഡിംഗ്‌ പാസ്സ് ലഭിച്ച ശേഷം സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് ലോഞ്ചിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെടുകയും ഉടൻ തന്നെ മരണപ്പെടുകയുമായിരുന്നു.
മക്കൾ: ഷാഹിദ്,ഷാഹിന, സമീറ, മുഹ്സിന, , മുൻഷിദ,മരുമക്കൾ:  ജബ്ന ,ഷുകൂർ പൂക്കോയ, മുസ്താഖ്, അബ്ദുല്ല. നടപടി ക്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം ജനാസ  ജിദ്ദ റുവൈസ് ഖബർസ്‌ഥാനിൽ ഖബറടക്കം നടത്തി.

Latest