Connect with us

Kozhikode

എസ് ജെ എം: സയ്യിദ് അലി ബാഫഖി, തെന്നല വീണ്ടും സാരഥികൾ

Published

|

Last Updated

പ്രസിഡന്റ് , സെക്രട്ടറി, ട്രഷറർ

കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സാരഥികളായി സയ്യിദ് അലി ബാഫഖി (പ്രസി.), തെന്നല അബൂഹനീഫൽ ഫൈസി (ജന.സെക്ര.), വി പി എം ഫൈസി വില്യാപ്പള്ളി (ട്രഷ.) എന്നിവരെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സെൻട്രൽ കൗൺസിലാണ് 2019 – 22 കാലത്തെ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ: കെ പി എച്ച് തങ്ങൾ (മിഷനറി), കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ (പരീക്ഷ), പി കെ അബൂബക്കർ മുസ്‌ലിയാർ (ട്രെയിനിംഗ്), എസ് നജ്മുദ്ദീൻ അമാനി (വെൽഫയർ), സി എം യൂസുഫ് സഖാഫി (മാഗസിൻ) വൈസ് പ്രസിഡന്റുമാർ.

ഡോ. എം അബ്ദുൽ അസീസ് ഫൈസി (ട്രെയിനിംഗ്) കുഞ്ഞുകുളം സുലൈമാൻ സഖാഫി (വെൽഫയർ) വി വി അബൂബക്കർ സഖാഫി (മിഷനറി) ബശീർ മുസ്‌ലിയാർ ചെറൂപ്പ (പരീക്ഷ), കെ ഉമർ മദനി(മാഗസിൻ). പ്രൊഫ. എ കെ അബ്ദുൽ ഹമീദ് (വിദ്യാഭ്യാസ ബോർഡ്), ശാഹുൽ ഹമീദ് ബാഖവി(ഐ ഇ ബി ഐ) കെ പി മുഹമ്മദ് മുസ്‌ലിയാർ (മുഫത്തിശ്), യഅ്ഖൂബ് ഫൈസി(എസ് എം എ) സെക്രട്ടറിമാർ.

പതിനൊന്നംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. 2020 ജനുവരി – ഡിസംബർ കാലയളവിൽ 30-ാം വാർഷികം വിവിധ പരിപാടികളോടെ നടത്താനും ഈ വർഷത്തെ ഫത്‌ഹേ മുബാറക് (മദ്‌റസാ പഠനാരംഭം) സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒമ്പതിന് പൂനൂർ ഇശാഅത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അബൂഹനീഫൽ ഫൈസി സ്വാഗതം പറഞ്ഞു. കുഞ്ഞുകുളം സുലൈമാൻ സഖാഫി റിപ്പോർട്ട് അവതരിപ്പിച്ചു.

Latest