Connect with us

National

യോഗി വിലക്ക് ലംഘിച്ചിട്ടും തിരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടില്ലെന്നു നടിക്കുന്നു: മായാവതി

Published

|

Last Updated

ലക്‌നൗ: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്ത യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്ക് ലംഘിച്ച് ക്ഷേത്രങ്ങളും വീടുകളും സന്ദര്‍ശിച്ച് പ്രചാരണം നടത്തുന്നതായി ബി എസ് പി അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

യോഗി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതും ദളിത് വീടുകളില്‍ ചെന്ന് ഭക്ഷണം കഴിക്കുന്നതും മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നുണ്ട്. ഇത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പു കമ്മീഷന്‍ ബി ജെ പി നേതാക്കളുടെ തെറ്റായ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കുന്നത് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കും-മായാവതി പറഞ്ഞു.

നേരത്തെ വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് യോഗിക്ക് മൂന്നും മായാവതിക്ക് രണ്ടും ദിവസത്തെ പ്രചാരണ വിലക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.