Connect with us

National

രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായെന്ന് പരാതി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള 95 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകളുടെ പ്രശ്‌നങ്ങളും വോട്ടര്‍ പട്ടികയിലെ അപാകതകളും ചൂണ്ടിക്കാട്ടി പരാതിയുയര്‍ന്നു. പ്രധാനമായും അസം, യു പി, ആഗ്ര, മധുര, ഹത്രാസ് എന്നിവിടങ്ങളിലാണ് വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങളുള്ളതായി വോട്ടര്‍മാര്‍ ആരോപിച്ചത്.

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായുള്ള ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഒഡീഷയിലെ 35ഉം തമിഴ്നാട്ടിലെ 18ഉം സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇവിടങ്ങളിലായി 1600 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

തമിഴ്‌നാട്-38, കര്‍ണാടക-14, മഹാരാഷ്ട്ര-10, യു പി-8, അസം, ബീഹാര്‍, ഒഡീഷ-അഞ്ചു വീതം, ഛത്തീസ്ഗഢ്, ബംഗാള്‍, ജമ്മു കശ്മീര്‍-മൂന്നു വീതം, മണിപ്പൂര്‍, പുതുച്ചേരി-ഓരോ സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ത്രിപുര ഈസ്റ്റ്് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് 23 ലേക്ക് മാറ്റുകയും ചെയ്തു.