Connect with us

Ongoing News

അവസാന 48 മണിക്കൂറിൽ ടെലിവിഷൻ പ്രചാരണത്തിന് വിലക്ക്; അച്ചടി മാധ്യമങ്ങൾക്ക് അനുമതി വേണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുന്പ് മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകാൻ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതേസമയം, അച്ചടി മാധ്യമങ്ങളിൽ ഇക്കാലയളവിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ സംസ്ഥാന, ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി) യുടെ മുൻകൂർ അനുമതി വാങ്ങണം. കേരളത്തിൽ ഈ മാസം 22 നും 23 നും നിർബന്ധമായും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യങ്ങൾ എം സി എം സിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 19ന് വൈകീട്ട് ആറ് മണി വരെയാണ്.

പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർകക്ഷികൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കാത്തവിധത്തിൽ തെറ്റായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി.

Latest