Connect with us

Thiruvananthapuram

മുലയൂട്ടുന്ന അമ്മമാരെ തിര. ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം: ബാലാവകാശ കമ്മീഷൻ

Published

|

Last Updated

തിരുവനന്തപുരം: മുലയൂട്ടുന്ന അമ്മമാരെയും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശിച്ചു.

കമ്മീഷൻ ചെയർമാൻ പി സുരേഷാണ് സംസ്ഥാന സർക്കാറിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് ഒന്നിലധികം ദിവസം വീടുവിട്ടു നിൽക്കേണ്ടി വരുമെന്നതിനാൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കിട്ടാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇതേ കരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കമ്മീഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.