Connect with us

Gulf

ദമ്മാമില്‍ ഇന്നു രാത്രി മുതല്‍ ജലവിതരണം മുടങ്ങും

Published

|

Last Updated

ദമ്മാം:ദമ്മാമില്‍ പല പ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതല്‍ ജല വിതരണം മുടങ്ങും.ഇത്തിസാലാത്, അല്‍റൗദ, ഗുര്‍നാഥ, അല്‍നസ്ഹ, അല്‍ജാമിഈന്‍, അല്‍റയാന്‍, അല്‍മുറൈകബാത്, മദീനത്തുല്‍ അമ്മാല്‍, അബ്ദുല്ലാഹ് ഫുആദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് രാത്രി പത്ത് മണി മുതല്‍ 15 മണിക്കൂര്‍ നേരത്തേക്ക് ജല വിതരണം നിറുത്തി വെക്കുകയെന്ന് കിഴക്കന്‍ പ്രവിശ്യാ ജല വിതരണ വിഭാഗം മേധാവി എന്‍ജിനീയര്‍ ദബഷി അല്‍ഷരാറി അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന വിതരണ ശൃംഖലയുമായി ഈമേഖലകളെ ബന്ധിപ്പിക്കുന്ന പദ്ധതി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്നു വേണ്ടിയാണ് ജലം വിതരണം നിറുത്തി വെക്കേണ്ടി വരുന്നത്.വ്യാഴാഴ്ച് ഉച്ച മുതല്‍ക്ക് വിതരണം പുനസ്ഥാപിക്കും.ജനങ്ങള്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളം അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ 939 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest