Connect with us

Kerala

മുസ്ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശിപാര്‍ശ. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് വിലയിരുത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നടപടിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി.

ശ്രീധരന്‍പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. അതേ സമയം പ്രസംഗത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയ വികാരമിളക്കി വിടാനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

---- facebook comment plugin here -----

Latest