Connect with us

Kerala

കൊച്ചിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഗുരുതര പരുക്കുകളോടെ മൂന്ന് വയസുകാരന്‍ വെന്റിലേറ്ററില്‍

Published

|

Last Updated

കൊച്ചി: മൂന്ന് വയസുകാരനെ ദുരൂഹസാഹചര്യത്തില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്.

വീടിന്റെ ടെറസില്‍നിന്നും വീണാണ് കുട്ടിക്ക് പരുക്കേറ്റതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടി ക്രൂരപീഡനത്തിനിരയായിട്ടുണ്ട്. കുഞ്ഞിന്റെ പ്യഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളും കാലുകളില്‍ മുറിപ്പാടുകളുമുണ്ട്. അതേ സമയം കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. മാതാപിതാക്കള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

Latest