Connect with us

Kerala

ആ ആംബുലന്‍സിന് വഴിയൊരുക്കണം; ഒരു കുഞ്ഞ് ഹൃദയം നിലക്കാതിരിക്കാന്‍

Published

|

Last Updated

മലപ്പുറം: മൂന്ന് ദിവസം പ്രായമായ പിഞ്ചു കുഞ്ഞിന്റെ ജീവന്റെ തുടിപ്പ് നിലക്കാതിരിക്കാന്‍ മറ്റൊരു ദൗത്യവുമായി ഒരു ആംബുലന്‍സുകൂടി കുതിച്ചു പായുകയാണ്. പ്രസവത്തോടെ തന്നെ ഹൃദയത്തിന് ഗുരുതര പോരായ്മകളുള്ള കുഞ്ഞുമായാണ് പെരിന്തല്‍മണ്ണ കിംസ് അല്‍ ശിഫ ആശുപത്രിയില്‍ നിന്നും വൈകിട്ട് 5.40ഓടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് വാഹനം കുതിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂറിനകം ശ്രീചിത്രയിലെത്തുകയെന്ന ലക്ഷ്യവുമായി പുറപ്പെട്ടിരിക്കുന്ന KL 02 BD 8296 ആംബുലന്‍ ആറരയോടെ എടപ്പാള്‍ പിന്നിട്ടിട്ടുണ്ട്. ആംബുലന്‍സിന് വഴിയൊരുക്കി ജനങ്ങള്‍ സഹകരിക്കണം.

പെരിന്തല്‍മണ്ണ വേങ്ങൂര്‍ കളത്തില്‍ നജാദ്-ഇര്‍ഫാന ദമ്പതികളുടെ ആണ്‍കുഞ്ഞാണ് വാഹനത്തിലുള്ളത്. സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയില്‍ രജിസറ്റര്‍ ചെയ്താണ് അടിയന്തര ശസ്ത്രക്രിയക്കായി കുഞ്ഞിനെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് അടിയന്തര ശസ്ത്രക്രിയ നടത്തുക. ഹൃദ്യം പദ്ധതിയുടെ പ്രത്യേക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍മാരായ തൃശൂര്‍ സ്വദേശി ലിജോയും തൃപയാര്‍ സ്വദേശി ആദര്‍ശുമാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത് .