Connect with us

National

വനിത തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസറെ മാവായിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷയില്‍ തിരഞ്ഞെടുപ്പ് ഓഫീസറായ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നു. കന്ധമാല്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായ സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്.

വനപ്രദേശത്ത് മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കവെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. . തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ഇവിടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിറകെയാണ് ആക്രമണം.

Latest