Connect with us

National

മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബി ജെ പിയില്‍

Published

|

Last Updated

ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എ ഐ സി സി പ്രവര്‍ത്തക സമിതിയംഗം ദിഗ് വിജയ് സിംഗിനെതിരെ പ്രഗ്യയെ ബി ജെ പി മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഗ്യയും അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാവരെയും തങ്ങള്‍ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും വാര്‍ത്താ ഏജന്‍സിയോട് പ്രഗ്യാ പ്രതികരിച്ചു.

2008 സെപ്റ്റംബര്‍ 29നാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് സജീവമായുള്ള ഹിന്ദു ഭീകരവാദത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നയാിരുന്നു മാലേഗാവ് സ്‌ഫോടനം.

പ്രഗ്യാ സിംഗ് ഠാക്കൂറിന് പുറമെ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്ത് എന്നിവര്‍ ഉള്‍പ്പെട്ട പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്മ്യത്തിലിറങ്ങിയെങ്കിലും യു എ പി എ നിയമപ്രകാരം പ്രഗ്യാ സിംഗ് അടക്കമുള്ളവര്‍ വിചാരണ നേരിടുകയാണ്.

Latest