Connect with us

Kerala

കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കണം: ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു.

കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലുള്‍പ്പടെ തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ടെന്ന് നേരത്തെത്തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
.

Latest