Connect with us

Gulf

സഊദിയില്‍ തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചു

Published

|

Last Updated

ദമാം: സഊദിയില്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ട് സഊദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളെല്ലാ പുകവലി നിരോധിച്ചു കൊണ്ടുള്ള അറിയിപ്പുകള്‍ സ്ഥാപിച്ചിരിക്കണം. തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷയും പാരിസ്ഥിക സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിഗരറ്റ്, ഷീഷ തുടങ്ങി എല്ലാ തരം പുകവലിയും നിരോധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും പാരിസ്ഥിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും തൊഴിലിടങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ചാല്‍ സ്ഥാപനങ്ങളില്‍ നിന്ന് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്ന് പുകവലി വിരുദ്ധ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സഊദിയില്‍ പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നേരത്തെ പുകവലി നിരോധിച്ചിരുന്നു.