Connect with us

Kerala

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് സെന്‍കുമാര്‍

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി കെ സുധാകരന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി ജി പിയും ബി ജെ പി നേതാവുമായ ടി പി സെന്‍കുമാര്‍. ശബരിമല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമല തന്നെയായിരിക്കും. ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത്. കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനം ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകും.

രണ്ട് മാസ പൂജക്കും ശബരിമലയില്‍ പ്രശ്‌നമില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest