Connect with us

Kannur

സ്ത്രീവിരുദ്ധ പരാമര്‍ശം: കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ സ്ത്രീ വിരുദ്ധ പ്രചാരണം നടത്തിയതായി ആരോപിച്ച് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആണ്‍കുട്ടികള്‍ പോയാലേ കാര്യങ്ങളൊക്കെ നടക്കൂ എന്ന് വ്യാഖ്യാനിക്കുന്ന പരസ്യ ചിത്രത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നും ഇടതു സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ അധിക്ഷേപിക്കുന്നതാണെന്നും സി പി എം ആരോപിച്ചിരുന്നു.

“ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല. ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയ കാര്യം സാധിച്ചിട്ടേ വരൂ” എന്നാണ് പരസ്യ ചിത്രത്തില്‍ പറയുന്നത്.

---- facebook comment plugin here -----

Latest