Connect with us

National

തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം; യോഗിയുടെ ട്വീറ്റ് നീക്കംചെയ്ത് ട്വിറ്റര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് വൈറസ് ആണെന്ന് ആക്ഷേപിച്ചുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് ട്വീറ്റ് നീക്കിയത്. യോഗിയുടെതിന് പുറമെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉള്‍പ്പടെയുള്ള 31 നേതാക്കളുടെ വിദ്വേഷം നിറഞ്ഞതും അധിക്ഷേപകരവുമായ പരാമര്‍ശങ്ങളും നീക്കിയിട്ടുണ്ട്.

സംഘ്പരിവാര്‍ നേതാക്കള്‍ ട്വിറ്ററിലൂടെ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

Latest