Connect with us

Kerala

ശബരിമല: പ്രധാനമന്ത്രിക്കെതിരെ സി പി എം പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശബരിമല വിഷയം പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഗീയ ദ്രൂവീകരണത്തിന് ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സി പി എം പരാതി നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് സി പി എം പരാതി നല്‍കിയത്.

തേനി, മംഗളൂരു എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങള്‍ എടുത്തുകാട്ടിയാണ് പരാതി. പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും സാമുദായിക ദ്രുവീകരണത്തിനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ ഇടതുക്ഷവും മുസ്ലിം ലീഗുമെല്ലാം കൈവിട്ട കളി കളിക്കുന്നു. കേരളത്തിന്റെ സംസ്‌കാരങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബി ജെ പിയുള്ളിടത്തോളം ഇത് അനുവദിക്കില്ല. ശബരിമല എന്ന് ഉച്ചരിച്ചാല്‍ കേരളത്തില്‍ പോലീസ് പിടികൂടി ജയിലിലടക്കും തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നടത്തിയത്.
.

Latest