Connect with us

National

എ എം എം കെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഒരുകോടി 48 ലക്ഷം രൂപയുടെ അനധികൃത പണം പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ അമ്മ മക്കള്‍ മുന്നേട്ര കഴകം (എ എം എം കെ) പ്രവര്‍ത്തകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒരുകോടി 48 ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.

94 പെട്ടികളിലും കവറുകളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. വാര്‍ഡ് നമ്പര്‍, വോട്ടര്‍മാരുടെ എണ്ണം, ഒരു വോട്ടര്‍ക്ക് 300 രൂപ എന്നിങ്ങനെ പെട്ടികളുടെയും കവറുകളുടെയും പുറത്ത് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പട്ടി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ വാര്‍ഡുകളെന്ന് ആദായ നികുതി വകുപ്പ് ഡയരക്ടര്‍ ജനറല്‍ (പരിശോധന) ബി മുരളി കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

---- facebook comment plugin here -----

Latest