Connect with us

Kerala

എതിര്‍ക്കുന്നത് ആര്‍ എസ് എസിനെയെന്ന് രാഹുല്‍; കുര്യന്റെ പരിഭാഷയില്‍ എതിര്‍ക്കുന്നത് സി പി എമ്മിനെ

Published

|

Last Updated

പത്തനംതിട്ട: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച് പരിഭാഷപ്പെടുത്തിയ പി ജെ കുര്യന്റെ നടപടിക്കെതിരെ പരിഹാസം. രാഹുലിന്റെ വാക്കുകളുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കുര്യന്‍ പത്തനംതിട്ടയില്‍ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതെന്നാണ് ആരോപണം ഉയരുന്നത്.
ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരായ ഒരു പോരാട്ടത്തിലാണ് നമ്മളിപ്പോള്‍ എന്നാണ് രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ആര്‍ എസ് എസ് എന്നതിനെ പി ജെ കുര്യന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നാക്കി തര്‍ജ്ജമ ചെയ്യുകയായിരുന്നു.

കേരളത്തില്‍ സി പി എമ്മിനെതിരെ തിരഞ്ഞെടുപ്പ്
പ്രചരണ വേളയില്‍ സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ പത്തനാപുരത്ത് സംസാരിച്ചപ്പോഴും രാഹുല്‍ സി പി എമ്മിനെതിരെ ഒരു ഘട്ടത്തില്‍ പോലും വിമര്‍ശിച്ചിരുന്നില്ലയെന്നിരിക്കെയാണ് കുര്യന്‍ രാഹുലിന്റെ വാക്കുകളെ തെറ്റായി തര്‍ജ്ജമ ചെയ്തത്.

അതുപോലെ പ്രധാനമന്ത്രി പറയുന്നത് താന്‍ കാവല്‍ക്കാരനാണ്, ആരുടെ കാവല്‍ക്കാരന്‍? എന്ന് രാഹുല്‍ ചോദിച്ചത് കുര്യന്‍ ആരാണ് കാവല്‍ക്കാരന്‍ എന്നതരത്തിലാണ് തര്‍ജ്ജമ ചെയ്തത്.