Connect with us

Kerala

രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി നേതൃത്വം വര്‍ഗീയ വിഷം തുപ്പുന്നു: വൃന്ദ

Published

|

Last Updated

കാസര്‍കോട്: ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ തിരിച്ചടി ബോധ്യമായ ബി ജെ പി നേതൃത്വം രാഷട്രീയമുതലെടുപ്പിനായി
വര്‍ഗീയ വിഷം തുപ്പുകയാണെണെന്ന്‌
സി പി എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്.   കാസര്‍കോട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു വൃന്ദ. ബി എസ് പി അധ്യക്ഷ മായാവതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായെയുമാണ് തിരഞ്ഞെടുപ്പ് കമീഷന്‍ വിലക്കേണ്ടതന്നും വൃന്ദ പറഞ്ഞു.

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ് മോദിയുടെത്. അമ്പലത്തിനെയും മതത്തെയും കുറിച്ച് മാത്രമാണ് ബി ജെ പി പറയുന്നത്.
ബി ജെ പിക്കെതിരെയുളള പോരാട്ടത്തില്‍ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാന പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിന് യാതൊരു റോളുമില്ല എന്നതാണ്. മതത്തെ കൂട്ടുപിടിച്ച് വോട്ട്‌നേടാനുള്ള ശ്രമത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരേ പാതയിലാണ്. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയപ്പോള്‍ ഉമ്മ സൈറയെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും പോയത് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ്. ഹരിയാനയിലെ ബി ജെ പി മുഖ്യമന്ത്രിയോ കോണ്‍ഗ്രസ് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.

കേരളത്തില്‍ രാവിലെ ആര്‍ എസ് എസ് പറയുന്നത് വൈകിട്ട് രമേശ് ചെന്നിത്തല ഏറ്റുപറയുന്നുവെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

Latest