ആസിയാന്‍ കരാറിനെതിരെ രാഹുല്‍ വയനാട്ടില്‍ സംസാരിക്കുമോ: ബിനോയ് വിശ്വം

Posted on: April 16, 2019 2:05 pm | Last updated: April 16, 2019 at 2:05 pm

മലപ്പുറം: കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്ത രണ്ടാം യു പി എ സര്‍ക്കാര്‍ ഒപ്പുവെച്ച ആസിയാന്‍ കരാറിനെതിരെ രാഹുല്‍ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുമോയെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. ഇത്തരം ഒരു കരാര്‍ ഒപ്പുവെച്ചതില്‍ പശ്ചാത്തപിക്കാനെങ്കിലും രാഹുല്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം.
നെഹ്‌റു ജീവിച്ചിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസുകാരുടെ കരണത്ത് അടിക്കുമായിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസ് ലീഗ് ബി ജെ പി സഖ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.