Connect with us

Kerala

പതങ്കയത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ന് രാവിലെ 11 മണിയോടെയാണ് ഇവര്‍ പതങ്കയത്ത് എത്തിയത്. കുളിക്കുന്നതിനിടെ ഇവര്‍ കയത്തില്‍ മുങ്ങി താഴുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. കോടഞ്ചേരി പോലീസെത്തി മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരാഴ്ചക്കിടിയെ പതങ്കയത്തുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

---- facebook comment plugin here -----

Latest