Connect with us

Kerala

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ യു ഡി എഫ്-ആര്‍ എസ് എസ് ധാരണയെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ആര്‍ എസു എസുമായി യു ഡി എഫ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ധാരണ. മീഡിയാ വണ്‍ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് കോടിയേരി ഈ ആരോപണം ഉന്നയിച്ചത്.

വടകരയില്‍ ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി ബി ജെ പിയുടെ വോട്ട് ഉറപ്പിച്ച ശേഷമാണ് കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. അവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ താമസിച്ചത് അതുകൊണ്ടാണ്. കണ്ണൂരില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ മത്സര രംഗത്തുണ്ടായിട്ടും ആര്‍ എസ് എസുകാരെ പ്രചാരണ രംഗത്ത് കാണാനില്ല.

കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ക്ഷേത്ര സമിതികള്‍ വഴി ആര്‍ എസ് എസുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. കൊല്ലത്ത് അറിയപ്പെടാത്തെ ഒരാളെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെ സഹായിക്കാനാണ്. എറണാകുളത്താണെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വേണ്ടി ആര്‍ എസ് എസുകാര്‍ പ്രചാരണ രംഗത്ത് ഇറങ്ങാത്തതും പ്രകടമാണ്.

Latest