Connect with us

Kerala

മലപ്പുറം കൂട്ടിലങ്ങാടിയില്‍ വാഹനാപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് ഗ്യാസുമായി വരികയായിരുന്ന ലോറി തൊഴിലാളികളുമായി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.