ആയിരം കിലോമീറ്റര്‍ പരിധിയുള്ള നിര്‍ഭയ് സബ്‌സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: April 15, 2019 7:10 pm | Last updated: April 15, 2019 at 7:10 pm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്‌സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ രൂപകത്പന ചെയ്ത നിര്‍ഭയ് മിസൈലാണ് ഒഡീഷ തീരത്ത് നിന്ന് വിക്ഷേപിച്ചത്.

ഏത് തരത്തിലുള്ള കാലാവസ്ഥയിലും നിര്‍ഭയ് ഉപയോഗിക്കാനാകുമെന്ന് എഡഇ വൃത്തങ്ങള്‍ പറഞ്ഞു. 42 മിനുട്ട് 23 സെക്കന്‍ഡറില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന മിസൈലിന് അണ്വായുധവും സാധാരണ ആയുധങ്ങളും വഹിക്കാനാകും. 2017 നവംബര്‍ ഏഴിനാണ് നിര്‍ഭയ് അവസാനമായി പരീക്ഷിച്ചത്.