മകൻ സ്ഥാനാർഥി; കേന്ദ്ര മന്ത്രി സ്ഥാനം വിടാൻ പിതാവ്

Posted on: April 15, 2019 1:39 pm | Last updated: April 15, 2019 at 1:39 pm

ന്യൂഡൽഹി: കേന്ദ്ര ഉരുക്ക് മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് രാജി സന്നദ്ധത അറിയിച്ചു. രാജ്യസഭാ അംഗത്വം ഉപേക്ഷിക്കുമെന്നും ഇക്കാര്യം ബി ജെ പി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തന്റെ മകൻ ബീരേന്ദ്ര സിംഗിന് ഹരിയാനയിലെ ഹിസാറിൽ പാർട്ടി ടിക്കറ്റ് ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ചൗധരി പറയുന്നു. കുടുംബാധിപത്യ രാഷ്ട്രീയത്തിൽ താൻ വിശ്വസിക്കുന്നില്ല. അത്തരം സംസ്‌കാരത്തിന് എതിരായ വികാരമുയരേണ്ടതാണ്. ഈ സന്ദേശം നൽകാനാണ് കേന്ദ്ര മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതെന്ന് ചൗധരി അവകാശപ്പെട്ടു.
നേരത്തേ ഗ്രാമവികസന, പഞ്ചായത്തീ രാജ്, കുടിവെള്ള വകുപ്പായിരുന്നു ചൗധരി ബീരേന്ദ്ര സിംഗ് കൈകാര്യം ചെയ്തിരുന്നത്. 2016ൽ അദ്ദേഹത്തെ ഉരുക്ക് വകുപ്പിലേക്ക് മാറ്റുകയായിരുന്നു. നാല് ദശകത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 2014ലാണ് അദ്ദേഹം ബി ജെ പിയിൽ ചേർന്നത്.