എൻജിനീയറിംഗ് എൻട്രൻസ്: അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Posted on: April 15, 2019 10:58 am | Last updated: April 15, 2019 at 10:58 am


തിരുവനന്തപുരം: മെയ് രണ്ട്. മൂന്ന് തീയതികളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും വെച്ച് നടത്തുന്ന കേരളാ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുളള അഡ്മിറ്റ് കാർഡുകൾ നാളെ വൈകുന്നേരം അഞ്ച് മുതൽ സംസ്ഥാന പ്രവേശന കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ നൽകിയിട്ടുളള KEAM-2019 Candidate Portal എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.