ഇന്ത്യയടക്കം നാല് രാജ്യങ്ങളിലും ഫേസ്ബുക്കു‌ം വാട്സ്ആപ്പും രണ്ടര മണിക്കൂർ പണിമുടക്കി

Posted on: April 14, 2019 8:17 pm | Last updated: April 14, 2019 at 8:17 pm

ന്യൂഡൽഹി: ഇന്ത്യയടക്കം നാലു രാജ്യങ്ങളിൽ ഫെയ്സ്ബുക്കിൻെറ പ്രവർത്തനം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇന്ത്യയിൽ തകരാർ കണ്ടെത്തിയത്. യുഎസ്, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലും ഈ സമയം ഫെയ്സ്ബുക്ക് പ്രവർത്തനരഹിതമായി. രണ്ടര മണിക്കൂർ നേരം ഇത് തുടർന്നതായാണ് റിപ്പോർട്ട്.

മെസ്സഞ്ചർ, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ് എന്നിവയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഫെയ്സ്ബുക്കിൻെറ ഡെസ്ക്ടോപ് വെർഷനിലാണ് തകരാറ് കണ്ടെത്തിയത്.  അതേസമയം തകാരാറിൻെറ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസം വടക്കൻ അമേരിക്കയിലും യൂറോപ്പിലും ഫേസ്ബുക്ക് പ്രവർത്തനരഹിതമായിരുന്നു. സെർവർ തകരാറാണ് കാരണം എന്നായിരുന്നു ഇതിന് ഫേസ്ബുക്കിൻെറ വിശദീകരണ‌ം.