Connect with us

Kerala

വര്‍ഗീയ പരാമര്‍ശം: ശ്രീധരന്‍ പിള്ളക്കെതിരെ സി പി എം പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി പി എം പരാതി നല്‍കി. സി പി എം നേതാവ് വി ശിവന്‍കുട്ടിയാണ് ജില്ലാ വരണാധികാരിക്കും പോലീസിനും പരാതി നല്‍കിയത്. പിള്ളയുടെ പ്രസംഗത്തില്‍ ജാതി, മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് പരാതിയില്‍ പറയുന്നു.

ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും അത്യന്തം ഇസ്ലാം വിരുദ്ധ പരാമര്‍ശമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

---- facebook comment plugin here -----

Latest