Connect with us

Ongoing News

'അലിയും ബജ്്രംഗ് ബലിയും സ്വന്തം'

Published

|

Last Updated

ലക്‌നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി എസ് പി അധ്യക്ഷ മായാവതി. അലിയും ബജ്്രംഗ് ബലിയും തങ്ങളുടെ ആളുകളാണെന്നും അതുകൊണ്ട് രണ്ട് പേരുടെയും അനുഗ്രഹത്തിൽ അവരുടെ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നും മായാവതി പറഞ്ഞു. ബദായൂനിലെ എസ് പി- ബി എസ് പി സഖ്യ സ്ഥാനാർഥി ധർമേന്ദ്ര യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
കഴിഞ്ഞ ദിവസം മീററ്റിൽ നടന്ന ബി ജെ പി റാലിയിൽ യോഗി ആദിത്യനാഥ് അലിയെയും ബജ്്രംഗ് ബലിയെയും ബന്ധപ്പെടുത്തി വർഗീയ പരാമർശം നടത്തിയിരുന്നു. അലിയും ബജ്്രംഗ് ബലിയും തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന തരത്തിലുള്ളതായിരുന്നു യോഗിയുടെ പ്രസ്താവന. ഈ പരാമർശത്തെ തുടർന്ന് യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
ഉയർന്ന ജാതിക്കാർ ബി ജെ പിയുടെ തെറ്റായ നയങ്ങളിൽ അസംതൃപ്തരാണെന്നും മായാവതി ഇന്നലെ പറഞ്ഞു. അവർ തങ്ങളോടൊപ്പമാണ്. ബി ജെ പിക്കോ കോൺഗ്രസിനോ അവർ വോട്ട് ചെയ്യില്ല. പൊതുജനത്തിന്റെ കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിക്കുന്ന ബി ജെ പി സർക്കാറിനെയും മായാവതി രൂക്ഷമായി വിമർശിച്ചു.