ശരിഅഃ സിറ്റി ബാച്ചിലർ പ്രവേശന പരീക്ഷ നാളെ

Posted on: April 14, 2019 1:47 pm | Last updated: April 14, 2019 at 1:47 pm


നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ശരീഅ സിറ്റിയിലെ വ്യത്യസ്ത ബാച്ച്‌ലർ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ശരീഅ എലിജിബിലിറ്റി എക്‌സാമിനേഷൻ (സീ) നാളെ നടക്കും.

ശരീഅ സിറ്റിക്ക് പുറമെ കേരളത്തിലെ ഇരുപത് സെന്ററുകളിലും അന്യ സംസ്ഥനങ്ങളിലും വിദേശ രഷ്ട്രങ്ങളിലുമുള്ള മുപ്പതോളം കേന്ദ്രങ്ങളിലുമാണ് എഴുത്ത് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷയിൽ വിജയിച്ചവർക്ക് ഈ മാസം 20ന് നോളജ് സിറ്റിയിൽ ഇന്റർവ്യൂ ഉണ്ടായിരിക്കും.