Connect with us

Sports

ധോണിയെ ന്യായീകരിച്ച് ഗാംഗുലി, വിലക്കണമെന്ന് സെവാഗ്‌

Published

|

Last Updated

സെവാഗ്‌, ഗാംഗുലി

ന്യൂഡല്‍ഹി: ഗ്രൗണ്ടിലിറങ്ങി അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ടോ മൂന്നോ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. നിലവില്‍ ചെറിയ ശിക്ഷയാണ് ധോണിക്ക് ലഭിച്ചിട്ടുള്ളത്.

മാച്ച് ഫീയുടെ അമ്പത് ശതമാനം. എന്നാല്‍, ഇത് തീരെ കുറഞ്ഞ ശിക്ഷയായി. നാളെ മറ്റൊരു ക്യാപ്റ്റന്‍ അമ്പയറെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നേക്കും. അമ്പയറുടെ പ്രാധാന്യം എന്തെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട് -സെവാഗ് പറഞ്ഞു.
എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അമ്പയറുടെ നേരെ മോശം പെരുമാറ്റം അനുവധിച്ചു കൂടാ. ധോണിക്ക് സംയമുണ്ടായെങ്കില്‍ ഫോര്‍ത്ത് ഒഫിഷ്യലുമായി വാക്കിടോക്കിയിലൂടെ സംസാരിക്കാം. ഇന്ത്യയെ അന്താരാഷ്ട്രമത്സരങ്ങളില്‍ നയിക്കുമ്പോള്‍ ധോണി ഇതുപോലെ ആക്രമണോത്സുകത പ്രകടിപ്പിക്കാറില്ലെന്നും സെവാഗ് പറഞ്ഞു.

അത് അടഞ്ഞ അധ്യായം

കൊല്‍ക്കത്ത: എല്ലാവരും മനുഷ്യരാണ്. വാശിയേറിയ മത്സരമാകുമ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടാകും – ധോണിയുടെ വിവാവ നടപടിയെ ന്യായീകരിച്ചെത്തിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്.
ഡല്‍ഹി കാപ്പിറ്റല്‍സ് ഉപദേശകനായ ഗാംഗുലി രണ്ട് ടീമിന്റെയും പോരാട്ടവീര്യത്തെ പ്രശംസിച്ചു. ലീഗില്‍ ചെന്നൈക്കെതിരെ രണ്ട് കളിയും ജയിച്ചതിന്റെ ആവേശത്തിലാണ് ഗാംഗുലി. മികച്ചൊരു ടീമിനെ ഈ പ്രകടനം നടത്താന്‍ സാധിക്കൂ. ഞാന്‍ സംതൃപ്തനാണ് – ഗാംഗുലി പറഞ്ഞു.

ഈഡന്‍ ഗാര്‍ഡനിലെ പിച്ചിനെ കുറിച്ചും ഗാംഗുലിക്ക് നൂറ് നാവാണ്. ഇതാണ് മികച്ച ഗ്രൗണ്ട്, ഈ രാജ്യത്തെ ഏറ്റവും നിലവാരമുള്ള പിച്ച് -ഗാംഗുലി പറഞ്ഞു.
179 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ചെന്നൈക്കെതിരെ ഡല്‍ഹി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഓപണര്‍ ശിഖര്‍ ധവാന്‍ 97 റണ്‍സെടുത്ത് ടോപ് സ്‌കോററായി.