Connect with us

Gulf

സഊദിയില്‍ റീട്ടെയില്‍ എണ്ണ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ദമാം : സഊദിയില്‍ റീടൈല്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചു, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മൂന്നാമത്തെ വിലവര്‍ദ്ധനവാണിത് .പുതുക്കിയ നിരക്ക് ഏപ്രില്‍ 14 മുതല്‍ നിലവില്‍ വരും.1.37 റിയാല്‍ വിലയുണ്ടായിരുന്ന പ്രീമിയം 91 ഇനത്തിലുള്ള പെട്രോളിന് പുതുക്കിയ നിരക്ക് 1.44 റിയാലാണ് 0.07 ഹലാലയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത് .2.02 റിയാല്‍ വിലയുണ്ടായിരുന്ന 95 ഇനത്തിലുള്ള പെട്രോളിന് പുതുക്കിയ നിരക്ക് 2.10 റിയാലാണ് 0.08 ഹലാലയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത് .അതേസമയം, വ്യാവസായിക ആവശ്യത്തിനുള്ള ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദ രാജ്യവും , ഏറ്റവും കുറഞ്ഞ വിലക്ക് പെട്രോള്‍ വില്‍പന നടത്തുന്ന രാജ്യം കൂടിയാണ് സഊദി അറേബ്യ. 2019 ജനുവരി ആദ്യപാദത്തില്‍ 95 ഇനത്തിലുള്ള പെട്രോളിന്റെ വില 2.04 ല്‍ നിന്ന് 2.02 ആയി കുറച്ചിരുന്നു, പെട്രോള്‍ വില അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു മാറ്റം വരുത്തുമെന്ന് നേരത്തെ ബഡ്ജട്ടില്‍ പ്രഖ്യാപിച്ചിരുന്നു .ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള എന്ന വിലയാണ് നിശ്ച്ചയിച്ചിരിക്കുന്നത്, അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാവുന്ന വിലക്കനുസരിച്ച് ഇനിമുതല്‍ വര്‍ഷത്തില്‍ എല്ലാ മൂന്ന് മാസങ്ങള്‍ ഇടവിട്ട് എണ്ണവിലയില്‍ മാറ്റം വരും

Latest