Connect with us

Kerala

പിള്ളയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വോട്ട് തട്ടാന്‍; കേരളത്തില്‍ വിലപ്പോകില്ല: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കോഴിക്കോട്: വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇത് കേരളത്തില്‍ വിലപ്പോകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ , ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആറ്റിങ്ങലില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

പ്രധാനമന്ത്രിയടക്കമുള്ളവര്‍ ലീഗിനെതിരെ നടത്തിയ വിമര്‍ശനങ്ങളെ പുച്ഛിച്ചു തള്ളുകയാണ്. വിവാദ പ്രസ്താവനകള്‍ അവര്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest