Connect with us

Ongoing News

കാലാവസ്ഥാ വ്യതിയാനം; സഊദിയില്‍ പരക്കെ മഴ

Published

|

Last Updated

റിയാദ്: സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. വാദി അല്‍ ഐന്‍, റിയാദ്, അഫ്‌ലാജ്, അല്‍ ഹെഡര്‍ , അല്‍റാദ്, അല്‍-ഗെയില്‍ ,ഹുറൈ റ,സതാര ,ബദിയ,അല്‍-അജിലിയ , അല്‍-ഹമേജ, ലൈല, നജ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴ വര്‍ഷിച്ചത്. ഈ പ്രദേശങ്ങങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാദി അല്‍ഐനില്‍ മഴവെള്ളം റോഡില്‍ കയറിയതിനെ തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഈ പ്രദേശത്ത് കനത്ത ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ. തലസ്ഥാനമായ റിയാദില്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. റോഡിലെ മഴവെള്ളം നീക്കം ചെയുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. നജ്‌റാനില്‍ മഴയെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപെട്ടു. മഴവെള്ളപ്പാച്ചില്‍ ഒഴുക്കില്‍ പെട്ട കാര്‍ യാത്രക്കാരനെ ആളുകള്‍ അതി സാഹസികമായി രക്ഷപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം മൂലം ഇനിയും മഴക്ക് സാധ്യതഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

– മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest