Connect with us

Saudi Arabia

ജിദ്ദയില്‍ വീടിന് തീപിടിച്ച് നാല് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ വീടിനു തീപിടിച്ചു നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പെണ്‍കുട്ടികളുമാണ്.
ശനിയാഴ്ച്ച രാവിലെ് ജിദ്ദയുടെ തെക്ക് ഭാഗത്തുള്ള പെട്രോമിന്‍ ഡിസ്ട്രിക്റ്റിലാണ് അതി ദാരുണമായ തീപിടുത്തം ഉണ്ടായത്.

തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും 4 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കല്ല് ,മരം, ഓട് എന്നിവകൊണ്ട് നിര്‍മ്മിച്ച പുരാതന വീടായതിനാല്‍ തീ വേഗത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest