Connect with us

National

രാമക്ഷേത്രത്തിന്റെ പേരില്‍ ബി ജെ പിയും സഖ്യ കക്ഷിയായ ജെ ഡിയുവും തമ്മില്‍ ഏറ്റുമുട്ടല്‍

Published

|

Last Updated

ഹാജിപൂര്‍: രാമക്ഷേത്രത്തിന്റെ പേരില്‍ ബീഹാറിലെ സഖ്യകക്ഷികളായ ബി ജെ പിയും ജെ ഡി യുവും പൊതുവേദിയില്‍ തമ്മിലടി. രാം വിലാസ് പാസ്വാന്റെ സഹോദരനും ലോക്ജനശക്തി സ്ഥാനാര്‍ഥിയുമായ പശുപതി കുമാര്‍ പരസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ചേരിതിരഞ്ഞ് ഏറ്റ്മുട്ടിയത്.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നത് ഈ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ജെ ഡി യു പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ബി ജെ പി പ്രവര്‍ത്തകര്‍ അക്രമാസ്‌ക്തരാകുകയായിരുന്നു.
ബി ജെ പി പ്രവര്‍ത്തകര്‍ ടേബിളുകള്‍ മറിച്ചിടുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിച്ചു. സ്ഥാനാര്‍ഥി പശുപതി കുമാര്‍ പരസ് രംഗത്തെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.
ബി ജെ പി- ജെ ഡി യു, ലോക്ജനശക്തി പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബീഹാറിലെ 41 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്.