Connect with us

National

മോദിയെ നേരിടാന്‍ പ്രിയങ്ക വാരാണസിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ സാധ്യത. മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക പാര്‍ട്ടിയെ അറിയിച്ച് കഴിഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും യു പി എ അധ്യക്ഷ സോണിയാ ഗന്ധിയുമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുക.
നിലവില്‍ കിഴക്കന്‍ യു പിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുന്നത് പ്രിയങ്കയാണ്. പ്രചാരണത്തിന്റെ ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. അടുത്തമാസം 21നാണ് വാരാണസയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനാല്‍ പ്രചാരണത്തിന് ഏറെ സമയമുണ്ടെന്നും പ്രിയങ്ക മത്സരിക്കുന്നതിലൂടെ വാരാണസിയില്‍ മികച്ച രാഷ്ട്രീയ പോരാട്ടം നടത്താന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
വാരാണസയില്‍ എസ് പി സ്ഖ്യം ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക മത്സരിച്ചാല്‍ എസ് പി സഖ്യം പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പ്രിയങ്ക മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആര് മത്സരിച്ചാലും വാരാണസയില്‍ മോദിക്ക് പ്രശ്‌നമാകില്ലെന്നും ബി ജെ പി പ്രതികരിച്ചു.