Connect with us

Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയുടെ ശൈലി പിന്തുടരണമെന്ന് ടിക്കറാം മീണ

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ ശബരിമല പരാമര്‍ശിക്കാതിരുന്നതിനെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ പ്രസംഗത്തില്‍ മോദി ശബരിമല എന്ന വാക്ക് എവിടേയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ മീണ എല്ലാവരും മോദിയുടെ ഈ ശൈലി പിന്തുടരണമെന്നും പറഞ്ഞു.

പെരുമാറ്റ ചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ട്. ഇത് കടന്നാല്‍ നടപടിയുണ്ടാകുമെന്നും മീണ മുന്നറിയിപ്പ് നല്‍കി.
കാസര്‍കോട്, തൃശൂര്‍, കൊല്ലം കലക്ടര്‍മാര്‍ക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളില്‍ അവര്‍ക്ക് യുക്തമായ നടപടി സ്വീകരിക്കാം. കര്‍ഷക ലോണുകള്‍ക്ക് സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നത് സംബന്ധിച്ച ഫയല്‍ ഇനി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കില്ല. ഫയലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.ഇനി ഈ ഫയല്‍ ഡല്‍ഹിക്ക് അയച്ചാല്‍ തിരിച്ചടി ലഭിക്കും-മീണ പറഞ്ഞു.