Connect with us

National

ഗോവയില്‍ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ എം ജി പി പിന്‍വലിച്ചു

Published

|

Last Updated

പനാജി: ഗോവയിലെ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി (എം ജി പി) പിന്‍വലിച്ചു. പ്രമോദ് സാവന്ത് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈാറിയതായി എം ജി പി വര്‍ക്കിംഗ് പ്രസിഡന്റ് ദീപക് ധാവലിക്കര്‍ പറഞ്ഞു. ഏപ്രില്‍ 23ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനോജ് പരീക്കറുടെ മരണത്തെ തുടര്‍ന്ന് അധികാരത്തിലേറ്റ സാവന്ത് സര്‍ക്കാറില്‍ എം ജി പി നേതാവ് സുധീപ് ധാവലിക്കര്‍ ഉപമുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് അംഗങ്ങളുള്ള എം ജി പിയെ ബി ജെ പി പിളര്‍ത്തി. രണ്ട് എം എ്ല്‍ എമാരെ ചാക്കിട്ട് പിടിച്ച ബി ജെ പി സുധീപ് ധാവലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി. ഇതോടെ ഇടഞ്ഞ എം ജി പി ഇ്‌പ്പോള്‍ ഔദ്യോഗികമായി സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. എം ജി പി മാറിയാലും നിലവിലെ അവസ്ഥയില്‍ ഗോവയിലെ ബി ജെ പി സര്‍ക്കാറിന് ഭീഷണിയില്ല.