Connect with us

Kozhikode

മലേഷ്യയിൽ ഗ്രാൻഡ് മുഫ്തിക്ക് ഉജ്വല സ്വീകരണം

Published

|

Last Updated

മലേഷ്യയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ യമനി പണ്ഡിതനായ അൽ ഹബീബ് മഹ്ദി അൽ ഹാമിദ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെക്കുറിച്ച് അറബിയിൽ രചിച്ച കവിത ക്വാലാലംപൂരിലെ ഫൈദുറഹ്മയിൽ നടന്ന
സ്വീകരണത്തിൽ കൈമാറുന്നു

ക്വാലാലംപൂർ: മലേഷ്യയിലെ മുസ്‌ലിം പണ്ഡിത നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഉജ്ജ്വല സ്വീകരണം നൽകി. ക്വാലാലംപൂരിലെ ഫൈദുറഹ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിൽ നടന്ന സ്വീകരണ സംഗമത്തിൽ മലേഷ്യ കേന്ദ്രീകരിച്ചു ഇസ്‌ലാമിക വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി പണ്ഡിതർ പങ്കെടുത്തു.

അൽ ഹബീബ് മഹ്ദി അൽ ഹാമിദ് യമൻ, ഹബീബ് നഈം ബിൻ ത്വാഹിർ, ശൈഖ് അബ്ദു റസാഖ് അൽ മിസ്‌രി ഈജിപ്ത്, ശൈഖ് നിയാസ് യമൻ, ഡോ. അലി ജബർ, ഡറ്റോ അബുൽ ഹസൻ, അൽ ഹബീബ് അലി അസ്സഖാഫ്, ബഷീർ അൽ അസ്ഹരി മലേഷ്യ, ശെയ്ഖ് അഹ്മദ് ദർവേഷ് സിറിയ, ശൈഖ് മുഹമ്മദ് വസാവീ, ശൈഖ് അബ്ദുല്ല യു എസ് എ എന്നിവർ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിച്ചു.
ഇന്ത്യയിൽ മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളെകുറിച്ച് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഗ്രാൻഡ് മൗലിദ് സദസ്സ് നടന്നു.

ക്വാലാലംപൂരിലെ കമ്പോ ജെണ്ടബൈക്കിലെ ഇസ്‌ലാമിക ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രാൻഡ് മുഫ്തിയുടെ വിപുലമായ ഇസ്‌ലാമിക പഠന ക്ലാസും ത്വരീഖത്തുകളുടെ ഇജാസിയത്ത് കൈമാറ്റവും നടന്നു. വിശ്രുത പണ്ഡിതനും സ്ഥാപനത്തിന്റെ ചെയർമാനുമായ ശൈഖ് നൂറുദ്ദീൻ അൽ ബൻജരി ഗ്രാൻഡ് മുഫ്തിയെ ചടങ്ങിൽ ആദരിച്ചു. സൂറാഉ മലബാർ ഹിദായത്തുൽ ഇസ്‌ലാം, തമിഴ് കുടിയേറ്റ മുസ്‌ലിംകളുടെ പ്രധാന നേതാവായ മസ്ജിദ് ഇന്ത്യ പ്രതിനിധി അൻസാരി ഇബ്‌റാഹീം, അൻവാറുൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിലും ഗ്രാൻഡ് മുഫ്തിക്ക് ആദരവ് നൽകി.
മലേഷ്യയിലെ ഐ സി എഫ്, കെ സി എഫ് നേതാക്കളുടെ നേതൃത്വത്തിലും ഗ്രാൻഡ് മുഫ്തിക്ക് സ്വീകരണം നൽകി. മലേഷ്യയിൽ മർകസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖമറുദ്ദീൻ സഖാഫി മലേഷ്യ, മഖ്ബൂൽ സഖാഫി മലേഷ്യ, സയ്യിദ് സിറാജുദ്ദീൻ, റശീദ് സഖാഫി മലേഷ്യ, ജബ്ബാർ ഇടുക്കി എന്നിവർ ഗ്രാൻഡ് മുഫ്തിയെ അനുഗമിച്ചു.

Latest