Connect with us

Malappuram

വിമർശനങ്ങളെ ഇസ്‌ലാം ഭയപ്പെടുന്നില്ല: വണ്ടൂർ

Published

|

Last Updated

കൊണ്ടോട്ടി ബുഖാരി മുപ്പതാം വാർഷിക സമ്മേളനത്തിന് ആരംഭം കുറിച്ച് കൊണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്‌ലിയാർ പതാക ഉയർത്തുന്നു

കൊണ്ടോട്ടി: ഇസ്‌ലാം യാതൊരു വിധ വിമർശനങ്ങളെയും എതിർവാദങ്ങളെയും ഭയപ്പെടുന്നില്ലന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി. കൊണ്ടോട്ടി ബുഖാരി 30ാം വാർഷിക അഞ്ചാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാം ഉടമയും അടിമയും തമ്മിലുള്ള വൈയക്തികമായ ഇടപെടലുകളിൽ മാത്രമല്ല വ്യഹരിക്കുന്നത്.
മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയവുമായ മുഴുവൻ മേഖലകളെയും ഇസ്‌ലാം സ്പർശിക്കുന്നുണ്ട്.
പൊതു ഇടങ്ങളിലും മറ്റും മുത്വലാഖ് പോലുള്ള വിഷയങ്ങളിൽ ഇസ്‌ലാമിനെതിരിൽ വിമർശനങ്ങളും എതിർവാദങ്ങളും ഉയരുന്നുണ്ടെങ്കിലും അതിനെല്ലാം മറുപടിയും പരിഹാരവും ഇസ്‌ലാമിലുണ്ട്.
അതിനെ അറിയലും പരിചയപ്പെടുത്തിക്കൊടുക്കലും മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പതാക ഉയർത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു.
മദ്‌റസാ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ ഹാജി, മുസ്തഫ മാസ്റ്റർ കോഡൂർ, റിയാസ് മുക്കോളി, എ കെ കുഞ്ഞീതു മുസ്‌ലിയാർ പങ്കെടുത്തു.
സ്വാഗതസംഘം കൺവീനർ ശക്കീർ അരിമ്പ്ര സ്വാഗതവും രായിൻകുട്ടി ഹാജി നന്ദിയും പറഞ്ഞു.